വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്
ലോപസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി.
(ചേർത്തെഴുതുമ്പോൾ അക്ഷരങ്ങളിൽ ഒന്നു കുറവു വരുന്നു)
കൊടുത്തു + ഇല്ല = കൊടുത്തില്ല ('ത്തു' എന്നതിലെ 'ഉ' ലോപിച്ചു)
പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു)
ദ്വിത്വസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
നിൻ + എ = നിന്നെ
തല + കെട്ട് = തലക്കെട്ട്
പച്ച + കല്ല്= പച്ചക്കല്ല്
ആഗമസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി.
(യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു)
‘യ’ആഗമിക്കുന്നത്
ആടി + ആടി=ആടിയാടി
ചാടി + ഓടി =ചാടിയോടി
‘വ’ ആഗമിക്കുന്നത്
തിരു + ആതിര = തിരുവാതിര
തിരു + ഓണം = തിരുവോണം
ആദേശസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ ഒരു വര്‍ണം പോയി അതിന്റെ സ്ഥാനത്ത് മറ്റൊന്നു വന്നാല്‍ അത് ആദേശസന്ധി
പിരിച്ചെഴുതുമ്പോള്‍ ആദ്യപദാവസാനം ചില്ലക്ഷരം (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍), 'ം' (അനുസ്വാരം) വരുന്നത്.
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെല് + മണി = നെന്മണി (/ല/ > /ന)
മരം + കള്‍ = മരങ്ങള്‍
Comments
Post a Comment